സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 19 മാര്‍ച്ച് 2022 (21:09 IST)
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് ആദിവാസി യുവതികളുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. മുത്തേടം ഉച്ചക്കുളം കോളനിയിലെ റിദിന്റെ ഭാര്യ രജിത(22), ചുങ്കത്തറയില്‍ രാജുമോന്റെ ഭാര്യ അര്‍ച്ചന(35) എന്നിവരുടെ ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് രജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുമാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇക്കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല.
അര്‍ച്ചന ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുവരുകയായിരുന്നു. എന്നാല്‍ വഴിയില്‍ വച്ച് പ്രസവിക്കുകയായിരുന്നു. കുട്ടിക്ക് നേരത്തേ തൂക്കക്കുറവ് ഉണ്ടായിരുന്നു.