ആയിരം പേരില്‍ പത്ത് പേര്‍ക്ക് കോവിഡ് വന്നാല്‍ ഇനി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; പുതുക്കിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (13:19 IST)

നൂറ് പേരെ പരിശോധിച്ച് അതിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്തുള്ള നിയന്ത്രണങ്ങള്‍ കേരളം ഒഴിവാക്കി. ആയിരം പേരില്‍ പത്ത് പേര്‍ക്ക് കോവിഡ് വന്നാല്‍ ആ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പരിധിയില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക. ഇന്നത്തെ പൊതുസാഹചര്യവും വാക്സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക്, ഒരു സ്ഥലത്തെ ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച്ച ഉണ്ടായാല്‍ അവിടെ ട്രിപ്പിള്‍ ലോക്ഡൗണും മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തിക്കാനുള്ള അനുമതിയും ഉണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :