കടലിന്റെ മക്കൾക്ക് ആശ്വാസമായി മന്ത്രി; വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വീട് വെക്കാൻ ധനസഹായം നൽകുമെന്ന് മേഴ്സിക്കുട്ടിഅമ്മ

യു ഡി എഫ് സർക്കാർ വാദ്ഗാനം നൽകി പറ്റിച്ച വലിയതുറയിലെ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഇവർക്ക് പട്ടയം അനുവദിച്ച് നൽകുമെന്നും വീട്

തിരുവനന്തപുരം| aparna shaji| Last Updated: ശനി, 28 മെയ് 2016 (10:25 IST)
യു ഡി എഫ് സർക്കാർ വാദ്ഗാനം നൽകി പറ്റിച്ച വലിയതുറയിലെ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഇവർക്ക് പട്ടയം അനുവദിച്ച് നൽകുമെന്നും വീട് വെക്കാൻ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 13 കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമിയും വീട് വെക്കാൻ രണ്ട് ലക്ഷം രൂപയുമാണ് മന്ത്രി പ്രഖ്യാപിച്ചത്. ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വീട് വെക്കുവാൻ സ്ഥലം കണ്ടെത്താനുള്ള നടപടികാൾ സ്വീകരിക്കാൻ കലക്ടർ ബിജു പ്രഭാകറിന് മന്ത്രി നിർദേശം നൽകി. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ക്യാമ്പുകളിൽ കഴിയുന്നവരെ മറ്റ് തൽക്കാലിക താവളങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി കലക്ടർക്ക് നിർദേശം നൽകി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :