തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 17 മെയ് 2016 (13:41 IST)
നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ബി ജെ പിയുടെ ശ്രമം നടന്നിരുന്നതായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. പരാജയഭീതിയില്‍ നിന്നും രക്ഷനേടാനുള്ള ശ്രമമാണ് കുമ്മനം നടത്തുന്നത്. അതിനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് ഇത്തരം പ്രസ്താവനകള്‍. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
നേമത്ത് നടന്നത് ത്രികോണമത്സരമല്ല നടന്നത്. എല്‍ ഡി എഫും ബി ജെ പിയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു നടന്നത്. നേമത്തും ബി ജെ പി അക്കൗണ്ട് തുറക്കില്ല. ഇവിടെ എല്‍ ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
എന്‍ ഡി എ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി നേമത്തും വട്ടിയൂര്‍ക്കാവിലും വലതു ഇടതു കൂട്ടുകെട്ട് ഉണ്ടായെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.