സംസ്ഥാനത്ത് കനത്ത മഴ: തലസ്ഥാനത്ത് 110 വീടുകള്‍ തകര്‍ന്നു; 19 വരെ മഴ തുടരും; കടല്‍ക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് കനത്ത മഴ: തലസ്ഥാനത്ത് 110 വീടുകള്‍ തകര്‍ന്നു; 19 വരെ മഴ തുടരും; കടല്‍ക്ഷോഭം രൂക്ഷം

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 17 മെയ് 2016 (10:23 IST)
സംസ്ഥാനത്ത് കനത്ത മഴ. 19 വരെ കനത്ത സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, കനത്ത മഴയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് 110 വീടുകള്‍ തകര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്നത് വേനല്‍ മഴയല്ലെന്നും ലോ പ്രഷര്‍ മൂലം ഉണ്ടാകുന്ന മഴയാണെന്നും കാലാവസ്ഥ വിദഗ്‌ധര്‍ പറയുന്നു. തെക്കന്‍ ജില്ലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. അന്തരീക്ഷത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്.

കടലോര പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ല ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളാനിക്കര, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ച് സെന്റിമീറ്ററും മങ്കൊമ്പ്, നെടുമ്പാശേരി, പിറവം, എറണാകുളം, കാക്കനാട്, ആനക്കയം എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴ പെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :