മുഖ്യമന്ത്രി കസേരയിലേക്ക് ഒരു കൈ നോക്കാം; ശശി തരൂര്‍ ഇനി ലോക്‌സഭയിലേക്ക് മത്സരിക്കില്ല, 'വെട്ടിനിരത്താന്‍' ഗ്രൂപ്പുകള്‍

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പദമാണ് തരൂര്‍ ലക്ഷ്യമിടുന്നത്

രേണുക വേണു| Last Modified ശനി, 26 നവം‌ബര്‍ 2022 (10:17 IST)

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് തരൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. നിലവില്‍ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാ അംഗമാണ് തരൂര്‍.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പദമാണ് തരൂര്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിനുള്ളില്‍ തരൂരിനെ പിന്തുണയ്ക്കുന്ന ഒരു പ്രബല വിഭാഗമുണ്ട്. ഇവരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി തരൂര്‍ കരുക്കള്‍ നീക്കുന്നത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഇനി മത്സരിക്കാനില്ലെന്ന് തരൂര്‍ തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരള നേതൃത്വം ഇക്കാര്യത്തെ എങ്ങനെ സ്വീകരിക്കുമെന്ന് തരൂര്‍ ക്യാംപിന് ആശങ്കയുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തരൂര്‍ മാറിനില്‍ക്കാന്‍ നോക്കുന്നത് സ്ഥാനമോഹത്തിനു വേണ്ടിയാണെന്ന തരത്തില്‍ തരൂര്‍ വിരുദ്ധ ക്യാംപുകള്‍ പ്രചരണം നടത്തിയേക്കും. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരച്ചതിലൂടെ കേരളത്തില്‍ വന്‍ ജനപ്രീതി നേടാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അത് വര്‍ധിപ്പിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നുമാണ് തരൂരിന്റെ നിലപാട്.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിലപാടിലേക്ക് ശശി തരൂര്‍ എത്തിയത്. സംസ്ഥാനത്തെ പ്രബലരായ ഏതാനും നേതാക്കളും തരൂരിന് രഹസ്യ പിന്തുണ നല്‍കിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഈ നേതാക്കളുടെ നിലപാട്. അണികള്‍ക്കിടയിലും തരൂരിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം
ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ...

Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ആയി
ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് ആദ്യമായി 3,342 ഡോളര്‍ നിലവാരത്തിലെത്തി.