പക്ഷിപ്പനി പടരുന്നു; പ്രതിരോധനടപടികള്‍ക്ക് മരുന്ന് പോലും എത്തിയില്ല

ആലപ്പുഴ| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (08:51 IST)
ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി പടര്‍ന്നുവെങ്കിലും അടിയന്തര പ്രതിരോധ നടപടികള്‍ തുടങ്ങിയില്ല. പ്രതിരോധ പ്രവര്‍ത്തനത്തിനു പോകേണ്ടവര്‍ക്കുളള പ്രതിരോധമരുന്ന്‌ എത്തിച്ചേരാത്തതാണ്‌ നടപടികള്‍ വൈകാന്‍ കാരണം.

സംസ്‌ഥാന ആരോഗ്യ വകുപ്പാണ്‌ പ്രതിരോധമരുന്നുകള്‍ എത്തിക്കേണ്ടത്‌. ഇതു സംബന്ധിച്ച്‌ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാര്‍ കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടപടികള്‍ നടപ്പായില്ല. രോഗബാധിത പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുകയാണ്‌ പ്രാഥമിക നടപടി.

പക്ഷികളെ കഴുത്തറത്ത്‌ കൊന്ന ശേഷം ചുട്ടുകരിക്കുകയാണ്‌ ചെയ്യേണ്ടത്‌. ഫീല്‍ഡില്‍ പോകുന്ന ഡോക്‌ടര്‍മാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കുമാണ്‌ പ്രതിരോധമരുന്നുകള്‍ ആവശ്യമായുളളത്‌. കോട്ടും കൈയുറയും മുഖംമൂടിയും ധരിച്ചാവും പ്രതിരോധപ്രവര്‍ത്തനം നടത്തുക. അതേസമയം, രോഗം സ്‌ഥിരീകരിച്ചതോടെ കര്‍ഷകര്‍ താറാവുകളെ ഉപേക്ഷിച്ചു തുടങ്ങിയത്‌ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. രോഗം ഉള്ളതിനെയും ഇല്ലാത്തതിനെയും ചുട്ടെരിക്കാനാണ് തീരുമാനം. ഏകദേശം ഒന്നരലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :