ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നാളെ ഹാജരാകില്ലെന്ന് സ്വപ്‌ന സുരേഷ്

രേണുക വേണു| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (13:56 IST)

വിവാദ വെളിപ്പെടുത്തലില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചെങ്കിലും സ്വപ്ന സുരേഷ് നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.

ഈ മാസം 15 ന് ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുമെന്നും സ്വപ്ന അറിയിച്ചു. ഇ.ഡി. കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന തന്റെ ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡി. സ്വപ്നയ്ക്ക് നോട്ടീസ് അയച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :