ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ ആശങ്കയിൽ പങ്കു ചേരുന്നു; ബാവയ്ക്കു നേരെ നടന്ന ചാവേറാക്രമണം അപലപനീയമാണെന്ന് പിണറായി വിജയൻ

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ സിറിയയിലെ ജന്മനാട്ടില്‍ നടന്ന ചാവേറാക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാവയ്ക്ക് പരുക്കില്ലെന്ന് അറിയുന്നത് ആശ്വാസകരമാണെന്ന്

തിരുവനന്തപുരം| aparna shaji| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (11:43 IST)
സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ സിറിയയിലെ ജന്മനാട്ടില്‍ നടന്ന ചാവേറാക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാവയ്ക്ക് പരുക്കില്ലെന്ന് അറിയുന്നത് ആശ്വാസകരമാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ജന്‍മനാട്ടില്‍ വെച്ച് നടന്ന ആക്രമണത്തില്‍ ബാവ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതേസമയം ചാവേറായി വന്ന ഭീകരനും ഒരു അംഗരക്ഷകനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭയുള്‍പ്പെടെ സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെസിറിയയിലെ ജന്മനാട്ടില്‍ നടന്ന ചാവേറാക്രമണം അപലപനീയമാണ്.

പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടയിലാണ് ചാവേര്‍ആക്രമണമുണ്ടായത് എന്നാണറിയുന്നത്. ബാവയ്ക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്. ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ഉത്കണ്ഠയിലും ആശങ്കയിലും പങ്ക് ചേരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :