എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 20 ജനുവരി 2021 (20:05 IST)
കോട്ടയം: മാതാപിതാക്കളെ മകന്‍ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് എണ്‍പതുകാരനായ പിതാവ് ഭക്ഷണം ലഭിക്കാതെ മരിച്ചു. കൂടെയുണ്ടായിരുന്ന മാതാവിനെ മാനസിക നില തെറ്റിയ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തെ അസംബനിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. മാതാപിതാക്കളെ പൂട്ടിയിട്ട ഇവരുടെ ഇളയ മകന്‍ രജി ഒളിവിലാണ്.
തൊടിയില്‍ വീട്ടില്‍ പൊടിയാണ് എന്ന 80 കാരണാണ് പട്ടിണി കിടന്നു മരിച്ചത്. ഇയാളുടെ ഭാര്യ അമ്മിണിക്ക് 76 വയസായിരുന്നു.
ദിവസങ്ങളോളം മുറിയില്‍ തടവിലായിരുന്ന മാതാപിതാക്കള്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിച്ചിരുന്നില്ല. ഇത് കൂട്ടാതെ ആരെങ്കിലും ഇവരെ തുറന്നു വിട്ടാലോ എന്ന വിചിന്തയില്‍ കട്ടില്‍ കാലില്‍ ഒരു പട്ടിയെയും കെട്ടിയിട്ടിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പോലീസും ജനപ്രതിനിധികളും എത്തി ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇന്ന് രാവിലെ പൊടിയന്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. റെജിയെ പോലീസ് തെരയുകയാണെന്ന് മുണ്ടക്കയം സി.ഐ പറഞ്ഞു.