സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍; അടുത്തമാസം നാലിന് പരീക്ഷ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (10:19 IST)
സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍. അടുത്തമാസം നാലിന് പരീക്ഷ ആരംഭിക്കും. 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2,971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

പ്ലസ് ടൂ പരീക്ഷ 2017 കേന്ദ്രങ്ങളില്‍ നടക്കും. പ്ലസ് വണ്ണില്‍ 4,15,044 വിദ്യാര്‍ത്ഥികളും പ്ലസ്ടുവില്‍ 4,44,097 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുവാനുള്ളത്. എസ്എസ്എല്‍സി പരീക്ഷ് മാര്‍ച്ച് നാലിന് ആരംഭിച്ച് 25-ന് അവസാനിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :