ശ്രീനിവാസനെ മമ്മൂട്ടി കളിയാക്കിയതോ? പദ്മശ്രീ ലഭിച്ചവരോട് വാഗ്വാദത്തിനില്ല എന്ന് ശ്രീനി!

ഇവരെന്താണിങ്ങനെ? കുറിക്കുകൊള്ളുന്ന മറുപടികൾ!

aparna shaji| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (10:27 IST)
പൊതുവേദികളിൽ സാധാരണ സിനിമ പ്രവർത്തകർ ഇടഞ്ഞ് സംസാരിക്കാറില്ല. എന്നാൽ, ഇന്നലെ നടന്ന ഹരിതകേരളം പദ്ധതിയിൽ സംസാരിക്കവേ മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ ശ്രീനിവസനും കൊണ്ടും കൊടുത്തും സംസാരിക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങൾ കണ്ടത്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇരുവരും കളിയാക്കിയതാണെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇരുവരും ചിരിച്ചുകൊണ്ടാണ് പറഞ്ഞതെന്നും വ്യക്തം.

ആദ്യം സംസാരിച്ചത് മമ്മൂട്ടിയായിരുന്നു. ''ജൈവ കൃഷിയെ പറ്റി ഞാനും ശ്രീനിവാസനും തമ്മില്‍ ചെറിയൊരു വഴക്കുണ്ടായി. നിങ്ങള്‍ ജൈവകൃഷിയാണോ സ്വാഭാവിക കൃഷിയാണോ എന്ന് ഞാന്‍ ശ്രീനിവാസനോട് ചോദിച്ചു. പുള്ളിയ്ക്ക് പക്ഷെ ഈ രണ്ടിനെയും കുറിച്ച് അറിയില്ലായിരുന്നു.'' എന്നായിരുന്നു മമ്മൂട്ടി ആദ്യം പറഞ്ഞത്. കൂടെ മറ്റൊരു കഥ കൂടി പറഞ്ഞു. ''ഈ കഥ നടക്കുന്നത് ജപ്പാനിലാണ്. ഒരു ഓറഞ്ചിന്റെ തൊണ്ട് കളയാന്‍ വേസ്റ്റ് ബാസ്‌ക്കറ്റ് നോക്കി നാല് നാലര കിലോമീറ്ററുകളോളം ശ്രീനി നടന്നു''. എന്നും മമ്മൂട്ടി പറഞ്ഞു.

എന്നാൽ, മൈക്ക് കയ്യിൽ കിട്ടിയപ്പോൾ മെഗാസ്റ്റാറിന് കിടിലൻ മറുപടി നൽകാനും ശ്രീനി മറന്നില്ല. ''പദ്മശ്രീ കിട്ടിയ ആള്‍ക്കാരോട് ഞാന്‍ വാഗ്വാദത്തിന് ഒരിക്കലും മുതിരാറില്ല. ഈ ജന്മത്തില്‍ എനിക്കിനി പദ്മശ്രീ കിട്ടാനും പോകുന്നില്ല. എന്റെ പേരില്‍ തന്നെ ഒരു ശ്രീ ഉണ്ടല്ലോ'' എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
ഒരു ഓറഞ്ച് തൊണ്ട് കളയാന്‍ ജപ്പാന്‍ നിരത്തിലൂടെ നടന്ന് തളര്‍ന്ന മെഗാസ്റ്റാറിന്റെ കഥയ്ക്ക് മറുപടിയായി, വേറൊരു ജപ്പാന്‍ യാത്ര ഓര്‍ത്തെടുത്ത് സദസിൽ പറയാനും ശ്രീനി മറന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :