നല്ല തുടക്കം, ഇത് നിലനിർത്തുക; ഹരിത കേരളത്തോടൊപ്പം തോമസ് ഐസക്കും

ഹരിത കേരളത്തോടൊപ്പം തോമസ് ഐസക്കും

aparna shaji| Last Updated: വെള്ളി, 9 ഡിസം‌ബര്‍ 2016 (15:44 IST)
കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ധനമന്ത്രി തോമസ് ഐസകും പങ്കുചേർന്നു. പത്തനംതിട്ട നഗരത്തിലെ ഒരു ഡസനോളം വരുന്ന വാർഡുകൾ ഉൾപ്പെടുന്ന തച്ചംപടി - കണ്ണങ്കര തോട് വൃത്തിയാക്കുന്ന പ്രവർത്തനമാണ് തോമസ് ഐസക് ഏറ്റെടുത്തത്. ജില്ലയിലെ എം എല്‍ എ മാരുടെയും ജില്ല കലക്ടറുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ മന്ത്രി മാത്യു ടി തോമസും തോമസ് ഐസക്കും ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അച്ചന്‍കോവിലാറിലേക്ക് ഒഴുകിയെത്തുന്ന ഈ തോട് ഒരു കാലത്ത് മനുഷ്യര്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്നു . മീനും സുലഭമായിരുന്നു. എന്നാല്‍ ഇന്നത് അഴുക്കുചാല്‍ ആണ്. ഇതാണ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുന്നന്താനത്ത് ജില്ല പഞ്ചായത്തംഗം സുബിന്റെ നേതൃത്വത്തില്‍ 5 ഗ്രാമ പഞ്ചായത്തുകളെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു മന്ത്രി പങ്കെടുത്തു. ഹരിത കേരളം മിഷനില്‍ എങ്ങിനെ മാതൃകാപരമായി ഓരോ തട്ട് സര്‍ക്കാരുകള്‍ക്കും എങ്ങിനെ ഇടപെടാം എന്നതായിരുന്നു സെമിനാറിന്‍റെ വിഷയം. ഇതിനുവേണ്ട ഒരു കരട് രേഖ തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്. നല്ല തുടക്കം, ഇത് നില നിര്‍ത്തുക എന്നതും പ്രവൃത്തി പഥത്തില്‍ എത്തിക്കുന്നതും ആണ് പ്രധാനമെന്നും തോമസ് ഐസക് പ്രതികരിച്ചു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ബ്രാന്റ് അംബാസഡർ കൂടിയായ ഗാനഗന്ധർവ്വന്‍ യേശുദാസ്, നടി മഞ്ജു വാര്യര്‍ ,മലങ്കര കത്തോലിക്ക സഭ മേജര്‍ ആർച്ച് ബിഷപ് കർദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് തുടങ്ങിയവര്‍ പങ്കെടുത്തു. നഷ്ടപ്പെട്ട കാർഷിക കേരളം തിരിച്ചു പിടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :