പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

ശ്രീനു എസ്| Last Updated: തിങ്കള്‍, 13 ജൂലൈ 2020 (11:32 IST)
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. താല്‍ക്കാലിക ഭരണച്ചുമതല ഭരണസമിതിക്കാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദുമല്‍ഹോത്രയും യുയു ലളിതും അടങ്ങിയ ബഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. പുതിയ ഭരണസമിതി രൂപീകരിക്കും വരെ താല്‍ക്കാലിക സമിതിക്ക് ഭരണച്ചുമതല നിര്‍വഹിക്കാമെന്ന് കോടതി പറഞ്ഞു.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സര്‍ക്കാരിലുള്ളതാണെന്നായിരുന്നു 2011 ജനുവരി 31ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി. ഈ വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മഹാരാജാവ് സുപ്രീംകോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് 2011 മെയ് 2ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

നിലവില്‍ ്‌സുപ്രീം കോടതിയില്‍ വിധിപ്രസ്താവം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :