‘ചാരക്കേസില്‍ കോടതി വിധി മാനിക്കും; ദേശീയപാത 45 മീറ്ററാക്കും’

തിരുവനന്തപുരം| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (12:50 IST)
ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കോടതി വിധി മാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധി പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്തെ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും. ദേശീയപാത 17 ന്റെയും 47 ന്റെയും വികസനമാണ്‌ നടപ്പാക്കുന്നത്‌. ദേശീയപാത വികസനത്തിനായി അടിയന്തരമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും ഭൂവുടമകള്‍ക്ക്‌ ആവശ്യമായ നഷ്‌ടപരിഹാരം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദേശീയപാതയുടെ വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതാണ്‌ നടപടികള്‍ വേഗത്തിലാക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി നല്‍കില്ലെന്ന നിലപാട്‌ അംഗീകരിക്കില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിന്റെ 80 ശതമാനം ചെലവും സര്‍ക്കാര്‍ വഹിക്കും. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക്‌ വിപണിവില ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :