ഉമ്മൻചാണ്ടിക്ക് ആശ്വാസം: സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി - കേസിൽ വീണ്ടും വാദം കേൾക്കും

ഉമ്മൻചാണ്ടിക്ക് ആശ്വാസം: സോളാർ കേസ് വിധി കോടതി റദ്ദാക്കി

 Solar case , Oommen chandy , Bangalore court , Solar , Saritha s nair , saritha , Thomas kuruvila , സോളാർ കേസ് , ഉമ്മൻചാണ്ടി , ബംഗളൂരു കോടതി , സോളാർ പ്ലാന്‍റ് , തോമസ് കുരുവിള
ബംഗളൂരു| jibin| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (17:08 IST)
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിയായ വിവാദമായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതി വിധി റദ്ദാക്കിയത്.

തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അതിനാല്‍ വിധി അസ്ഥിരപ്പെടുത്തണമെന്നും ഉമ്മൻചാണ്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതൽ കേസിൽ വീണ്ടും വാദം കേൾക്കും.

സോളാർ പ്ലാന്‍റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന ബംഗളൂരു വ്യവസ്ഥായി നൽകിയ പരാതിയിൽ 1.70 കോടി രൂപ ഉമ്മൻചാണ്ടി തോമസ് കുരുവിളയ്ക്കു നൽകണമെന്നായിരുന്നു കോടതി വിധി.

നാലായിരം കോടി രൂപയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിലാണ് ഉമ്മന്‍ചാണ്ടിയുള്‍പ്പടെ ആറുപേര്‍ക്കെതിരെ ബംഗളൂരു കോടതി വിധി. കേസില്‍ ഉമ്മന്‍ചാണ്ടി അഞ്ചാം പ്രതിയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :