കാസര്‍ഗോഡ്|
jibin|
Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (12:09 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് അജണ്ടയനുസരിച്ചാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഹിറ്റ്‌ലറുടെ ആശയങ്ങൾ പിന്തുടരുന്നവരാണ് ആർഎസ്എസിനെ പിന്തുണ നല്‍കുന്ന വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹായം നല്‍കുന്നുണ്ടെന്നും പിണറായി പറഞ്ഞു.
ബിജെപിയുമായി പുലബന്ധമില്ലെന്ന വെള്ളപ്പള്ളിയുടെ പ്രതികരണത്തിന് കാരണം എസ്എന്‍ഡിപിയില്‍ ഉയര്‍ന്ന പ്രതിഷേധമാണ്. ന്യൂനപക്ഷ സമുദായങ്ങളെ ഇല്ലാതാക്കുന്നതിനും കൊല്ലുന്നതിനുമാണ് ആർഎസ്എസ് എന്നും ശ്രമിക്കുന്നത്.
വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയേയും ആർഎസ്എസിനേയും സഹായിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സഹായം നല്‍കുന്നതെന്നും പിണറായി പറഞ്ഞു.
ആർഎസ്എസ്- എസ്എൻഡിപി ബന്ധത്തിനെതിരെ യുഡിഎഫ് യോഗത്തിൽ പ്രമേയം കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ ഉമ്മൻചാണ്ടി ഇടപെട്ടാണ് അത് തടഞ്ഞത്. കെപിസിസി പ്രസിഡന്റ് വിഎംസുധീരനെ അധിക്ഷേപിക്കുക കൂടി ചെയ്തെങ്കിലും വിഷയത്തില്‍ ഉമ്മൻചാണ്ടി പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ആർഎസ്എസ്- എസ്എൻഡിപി സഖ്യത്തെ കുറിച്ച് ഒന്നും മിണ്ടരുതെന്ന് എല്ലാവരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചതായും പിണറായി പറഞ്ഞു.