ഗാന്ധിബോട്ട് ബിയറിന് പ്രതികാരം; ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ചിത്രം ചെരുപ്പില്‍

കോയമ്പത്തൂര്‍| Last Updated: ചൊവ്വ, 20 ജനുവരി 2015 (16:05 IST)
ബിയറിന് ഇന്ത്യന്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയ ബ്രാറാന്‍ഡ് നെയിമായി ഉപയോഗിച്ച നടപടിയ്ക്കെതിരെ ചെരുപ്പ് നിര്‍മ്മാതാക്കള്‍. യു എസിന്റെ പ്രഥമ പ്രസിഡന്റായ ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ചിത്രം ചെരുപ്പില്‍ ചിത്രീകരിച്ചാണ് കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ചെരുപ്പ് റിപ്പബ്ലിക്ക് ദിനത്തില്‍
ബരാക് ഒബാമ ന്യൂഡല്‍ഹിയിലെത്തുന്ന വേളയില്‍ എംബസിക്ക് മുന്നില്‍ വയ്ക്കാനാണ് ചെരുപ്പ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ഇതുകൂടാ‍തെ അമേരിക്കന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യു.എസ് പാര്‍ലമെന്റിലെ സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, 50 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കും ചെരുപ്പ് അയച്ചു കൊടുക്കാനും പദ്ധതിയുണ്ട്. നേരത്തെ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംങ് കമ്പനി ഗാന്ധിബോട്ട് എന്ന പേരില്‍ ബിയര്‍ പുറത്തിറക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :