വിദ്യാഭ്യാസമേഖലയിൽ നടക്കുന്നത് പച്ചവത്കരണം: ടിവി രാജേഷ്

 എസ് എഫ് ഐ , പികെ അബ്ദുറബ്ബ് , ടിവി രാജേഷ് ,  പ്രതിപക്ഷം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 7 ജൂലൈ 2015 (10:55 IST)
പാഠപുസ്തക വിവാദത്തില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെതിരെ ടിവി രാജേഷ് രംഗത്ത്. പാഠപുസ്തകങ്ങൾ വൈകിക്കുന്ന വിദ്യാഭ്യാസമേഖലയില്‍ നടക്കുന്നത് പച്ചവത്കരണമാണ്. പാഠപുസ്തകങ്ങൾ വൈകുന്നതിനെത്തുടര്‍ന്ന് നടത്തിയ മാര്‍ച്ചില്‍ പൊലീസ് നടത്തിയ ലാത്തിച്ചാർജ് ബോധപൂർവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് തന്നെ പ്രകോപനം സൃഷ്ടിച്ച ശേഷം വിദ്യാർഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു. ക്രിമിനലുകളുടെ താവളമായി പൊലീസ് സേന മാറിയിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു.

എന്നാൽ, വിദ്യാർത്ഥി സമരം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് പൊലീസ് ലാത്തിവീശിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലത്തെ സംഘർഷത്തിനിടെ ഒരു ലക്ഷം രൂപയുടെ പൊതുമുതലാണ് നശിച്ചതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിമാരുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :