ഈ പരിപ്പ്‌ ഇവിടെ വേവില്ല; ജോസ് കെ മാണിക്ക് ഭാര്യ നിഷയുടെ പിന്തുണ

കോട്ടയം| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (12:41 IST)
എസ് നായരുടെ കത്തിന്റെ പേരില്‍ പീഡനാരോപണത്തില്‍ പെട്ട കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്ക് പിന്തുണയുമായി നിഷ ജോസ് ഫേസ്ബുക്ക് കുറുപ്പുമായി രംഗത്ത്. തന്റെ ഭര്‍ത്താവിനെ കരിവാരിത്തേക്കാനുള്ള ശ്രമം നടക്കില്ലെന്നും ഈ പരിപ്പ് ഇവിടെ വേവില്ലെന്നുമാണ് നിഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിശ്വാസവും അംഗീകാരവും പുരുഷനും സ്‌ത്രീയ്‌ക്കും സൗജന്യമായി ലഭിക്കുന്നതാണ്‌. ഇത്‌ സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയുമാണ്‌ നേടിയെടുക്കാന്‍ സാധിയ്‌ക്കുക. തന്റെ ഭര്‍ത്താവ്‌ ജോസിന്‌ കുടുംബത്തിന്റെ പിന്തുണയും അംഗീകാരവുമുണ്ട്‌. ജോസ്‌ കെ മാണിയുമായി ഇടപെടുന്ന ആരും അദ്ദേഹത്തിന്റെ സ്വഭാവഗുണത്തെ അംഗീകരിയ്‌ക്കും. അതിനാല്‍ ജോസ്‌ കെ മാണിയെ പരിചയമുള്ളവരാരും അദ്ദേഹത്തിന്‌ എതിരെയുള്ള ആരോപണങ്ങള്‍ അതെന്തായാലും വിശ്വസിക്കില്ല.

ചിലര്‍ പഴം കായ്‌ക്കുന്ന മരം ഉപയോഗിച്ച്‌ അവരുടെ ഗൂഡമായ സ്വഭാവം മറച്ചുവെയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. നിങ്ങള്‍ നേരിടാന്‍ ശ്രമിച്ച വ്യക്‌തി മാറിപ്പോയെന്നും ഈ പരിപ്പ്‌ ഇവിടെ വേകില്ലെന്നും നിഷ തന്റെ ഫേസ്‌ ബുക്ക്‌ പേജില്‍ കുറിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :