കൊച്ചി|
aparna shaji|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (15:02 IST)
ലോട്ടറിത്തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സാന്റിയാഗോ മാർട്ടിന്റെ 122 കോടി രൂപയുടെ സ്വത്ത് കാണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സ്വത്തുവകകൾ കണ്ടുകെട്ടിയത്.
സിക്കിം ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് കള്ളപ്പണ വെളുപ്പിക്കൽ കേസിൽ സാന്റിയാഗോ മാർട്ടിനെ മുഖ്യപ്രതിയാക്കി
സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാർട്ടിനും കുടുംബത്തിനും 5000 കോടിയിലധികം ആസ്തികൾ ഉണ്ടെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. അതോടൊപ്പം ഏകദേശം 4000 കോടിയുടെ ക്രമക്കേട് സിക്കിം ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തിയിട്ടുണ്ടെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് സിക്കിം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ കൊച്ചിയിലെ ഓഫീസിൽ വിളിച്ച് വരുത്തി സി ബി ഐ ചോദ്യം ചെയ്തിരുന്നു. അതോടൊപ്പം മാർട്ടിന്റെ സ്വത്തുവകകൾക്ക് കനത്ത സുരക്ഷയും എർപ്പെടുത്തി. കോയമ്പത്തൂരിലുള്ള സ്വത്തുക്കൾ വിൽക്കാതിരിക്കാൻ അവിടുത്തെ രജിസ്റ്റാർക്കും മറ്റു റവന്യു ഉദ്യോഗസ്ഥർക്കും സി ബി ഐ കത്തയച്ചിട്ടുണ്ട്. മാർട്ടിനെ കൂടാതെ, ജോൺ ബ്രിട്ടോ, ജയ്മുരുഗൻ എന്നിവർക്കൊപ്പം മറ്റ് രണ്ട് കൂട്ടാളികൾക്കെതിരേയും കേസിൽ കുറ്റം ചാർത്തിയിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം