ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതവും നിര്‍ബന്ധിതമാക്കും

തിരുവനന്തപുരം| Last Modified വ്യാഴം, 22 മെയ് 2014 (16:20 IST)
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതവും നിര്‍ബന്ധിതമാക്കും. ഇതോടെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത പ്രത്യേകത കേരളത്തിന് സ്വന്തമാവും. ഒന്നാം തരം മുതല്‍ സംസ്കൃതം പഠിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവുകയാണ്‌ ഇതോടെ കേരളം.

നിലവില്‍ സംസ്കൃതം പഠിപ്പിക്കുന്ന ഒന്നു മുതല്‍ ഏഴു വരെയുള്ള സ്കൂളുകളിലും ഒന്നു മുതല്‍ 10 വരെയുള്ള സ്കൂളുകളിലുമാണ്‌ ഒന്നാം തരം മുതല്‍ സംസ്കൃതം പാഠ്യവിഷയമാകുന്നത്. സംസ്കൃതഭാഷ പ്രചാരണ പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്ററുമായ എം എസ് ശര്‍മ്മ അറിയിച്ചതാണിത്.

സംസ്കൃത പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയുന്നു. പഠിപ്പിക്കാനായി പാര്‍ട്ട് ടൈം അധ്യാപകരുടെ സേവനം ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാര്‍ 2012 സെപ്തംബര്‍ 29 നാണ്‌ ഒന്നാം തരം മുതല്‍ സംസ്കൃത പഠനം തുടങ്ങുന്നതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു ശേഷം തുടര്‍ നടപടികള്‍ ഉണ്ടായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :