അയ്യപ്പ ഭക്തന്മാര്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ ഒച്ച്, ചോദിച്ചപ്പോള്‍ തട്ടിക്കയറി; മുളന്തുരുത്തിയില്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പൂട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (10:01 IST)
അയ്യപ്പ ഭക്തന്മാര്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുളന്തുരുത്തിയില്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പൂട്ടി. കണ്ണൂരില്‍ നിന്നുള്ള അയ്യപ്പസംഘത്തിനാണ് ഭക്ഷണത്തില്‍ ഒച്ചിനെ ലഭിച്ചത്. ഈ പൂരിമസാലയില്‍ നിന്നാണ് ഒച്ചിനെ കിട്ടിയത്. ഭക്ഷണത്തില്‍ നിന്നും ഒച്ചിനെകിട്ടിയ വിവരം അറിയിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ തട്ടിക്കയറുകയായിരുന്നു.

മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ശരവണഭവന്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറിയതായിരുന്നു അയ്യപ്പന്‍മാര്‍. പൊലീസിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :