അദാനി ഗ്രൂപ്പ് കേരളത്തിലേക്കും ?

കൊച്ചി| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (17:53 IST)
കൊച്ചിയില്‍ വീടുകളില്‍ പൈപ്പ്‌ലൈന്‍ വഴി പാചകവാതകം എത്തിക്കുന്ന 'സിറ്റിഗ്യാസ്' പദ്ധതി നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന.രാജ്യത്തെ 14 നഗരങ്ങളിലായി സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ടെന്‍ഡറുകള്‍ക്ക്
പെട്രോളിയംപ്രകൃതിവാതക മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു.


പദ്ധതി ഏറ്റെടുക്കുന്നതിനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത ആറ് കമ്പനികളില്‍ അദാനി-ഐഒസി സംയുക്തസംരംഭ കമ്പനിയാണ് മുന്നില്‍‍. 1,059 കോടി രൂപയുടെ പെര്‍ഫോര്‍മന്‍സ് ഗ്യാരന്റിയാണ് ഇവര്‍ ക്വോട്ട് ചെയ്തിരിക്കുന്നത്.

അദാനി-ഐഒസി സംയുക്തസംരംഭ കമ്പനിയെക്കൂടാതെ കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ്, ബിപിസിഎല്‍, ഇഐഎംസി ലിമിറ്റഡ്, സിനര്‍ജീസ് സ്റ്റീല്‍ ലിമിറ്റഡ്, എസ്സെല്‍ ലിമിറ്റഡ് എന്നിവരും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു.

പദ്ധതിയിലൂടെ എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പ്രകൃതിവാതകം ഗാര്‍ഹികാവശ്യത്തിനും ചെറുകിട വ്യവസായസംരംഭങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പൈപ്പ്‌ലൈന്‍വഴി എത്തിക്കാനും വാഹനങ്ങള്‍ക്കായി സി എന്‍ ജി വിതരണംചെയ്യുകയുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ 40,000 ഉപയോക്താക്കള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :