Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (16:30 IST)
ശ്രീറാം വെങ്കിട്ട്‌രാമൻ ഓടിച്ചിരുന്ന വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാമിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരം ആർടിഒയാണ് നടപടി സ്വീകരിച്ചത്. ഒരു വർഷത്തേക്കാണ് ശ്രീറാമിന്റെ ലൈസൻസ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
ലൈസൻസ് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ 30 ദിവസത്തിനുള്ളിൽ ശ്രീറാമിന് അപ്പീൽ നൽകാനാകും. അപകടമുണ്ടാക്കിയ കാറിന്റെ ഉടമ വഫ ഫിറോസിന് വീണ്ടും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിൽ ലൈസൻസ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് ആർടിഒ നോട്ടീസ് അയച്ചിരിക്കുന്നത്.
അമിത വേഗത്തിലാണ് ശ്രീറം വാഹനം ഓടിച്ചിരുന്നത് എന്ന് വഫ ഫിറോസിന്റെ മൊഴി പുറത്തുവന്നതിന് ശേഷവും ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. നടപടി വൈകുന്നതിൽ ഗതാഗത മന്ത്രി സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുവന്തപുരം ആർടിഒയുടെ നടപടി