കൈ കാണിച്ചപ്പോള്‍ അതിവേഗം ഓടിച്ചു പോയി; കല്ലട ബസിനെ പിന്തുടര്‍ന്ന് പിടികൂടി തിരികെ എത്തിച്ച് പിഴ ഈടാക്കി

  Kallada bus , Kallada , police , RTO , കല്ലട , പൊലീസ് , കല്ലട ബസ് , കല്ലട , ഏറ്റുമാനൂര്‍
കോട്ടയം| Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (14:56 IST)
പരിശോധനയ്‌ക്കായി കൈകാണിച്ചപ്പോള്‍ അതിവേഗം ഓടിച്ചു പോയ കല്ലടബസിനെ തിരികെ എത്തിച്ച് പിഴ അടപ്പിച്ചു. കോട്ടയം – ബെംഗളൂരു ബസിനെ ഏഴ് കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് ആർടിഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തത്.

ഇന്നലെ രാത്രി എട്ടുമണിയോടെ കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപമാണ് സംഭവം. രാത്രികാല പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥൻ ബസിന് കൈകാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ അതിവേഗം ഓടിച്ചു പോയി.

നിര്‍ത്താതെ പോയതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഒരു സംഘത്തെ ബസിന് പിന്നാലെ അയച്ചു. ഇതിനിടെ ട്രാവൽസിന്റെ മറ്റൊരു ബസ് ഏറ്റുമാനൂരില്‍ എത്തി. ഈ ബസിലെ ജീവനക്കാരുടെ ഫോണില്‍ നിന്ന് നിർത്താതെ പോയ ബസിലെ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ വിളിച്ചു.

ഇതിനിടെ കോതനല്ലൂരിൽ എത്തിയ ബസിനെ ഉദ്യോഗസ്ഥര്‍ പിടികൂടി. ബസ് തിരികെ ഏറ്റുമാനൂരിൽ എത്തിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു. തിരികെ വന്ന ബസ് പരിശോധനയ്‌ക്ക് വിധേയമാക്കിയ ഉദ്യോഗസ്ഥര്‍ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതുൾപ്പെടെ വിവിധ കേസുകളിൽ 6000 രൂപ പിഴ ഈടാക്കി യാത്ര തുടരാൻ അനുമതി നൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :