ശക്തമായ മഴ ലഭിക്കേണ്ട ദിവസങ്ങള്‍, എന്നിട്ടും ചുട്ടുപൊള്ളി കേരളം; ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിനു കാരണം ഇതാണ്

മഴയുടെ അളവില്‍ ജൂണില്‍ 60 ശതമാനവും ജൂലൈയില്‍ ഒന്‍പത് ശതമാനവും കുറവ് രേഖപ്പെടുത്തി

രേണുക വേണു| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (09:28 IST)

സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിട്ടിട്ടും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ 877.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇക്കാലയളവില്‍ ലഭിച്ചത്. 44 ശതമാനം കുറവ്. 
 
മഴയുടെ അളവില്‍ ജൂണില്‍ 60 ശതമാനവും ജൂലൈയില്‍ ഒന്‍പത് ശതമാനവും കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ മാസങ്ങളേക്കാള്‍ വളരെ കുറവാണ് മഴയുടെ അളവ്. 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 40 മില്ലിമീറ്ററില്‍ കുറവ് മഴ മാത്രം. ഏകദേശം 90 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷം കൂടുതല്‍ ശക്തമായത് ഓഗസ്റ്റ് മാസത്തിലാണ്. എന്നാല്‍ ഇത്തവണ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. വരും മാസങ്ങളില്‍ സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പല ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില. 
 
പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍ നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ പ്രധാന കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തവണ കാര്യമായി ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടില്ല. സംസ്ഥാന തീരത്ത് കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറഞ്ഞതും മഴ കുറയാന്‍ കാരണമായി. 
 
അതേസമയം സെപ്റ്റംബറില്‍ കേരളത്തില്‍ പതിവിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സെപ്റ്റംബറില്‍ പസഫിക് സമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ഉണ്ടാകുന്ന മാറ്റം രണ്ടാം വാരത്തില്‍ കേരളത്തില്‍ ശക്തമായ മഴ നല്‍കുമെന്നാണ് പ്രതീക്ഷ. 

വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ...

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്
പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ കേസെടുത്ത് പോലീസ്. പത്തനംതിട്ട ...

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ ...

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ
പട്ടികജാതി- പട്ടികവര്‍ഗ പീഡനനിരോധനവകുപ്പും ഇവര്‍ക്കെതിരെ ചുമത്തും. സ്റ്റേഷന്‍ ...

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ ...

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍
13 വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ പീഡനത്തിനു ഇരയായെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: ...

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി
കേരള സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച പി വി അന്‍വര്‍ ...

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. ...

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4%  സര്‍ക്കാര്‍ സബ്‌സിഡി
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ PMAY-U 2.0 അവതരിപ്പിച്ചത്. ...