Ration Card:റേഷൻ കാർഡിൽ നിന്നും മരിച്ചവരുടെ പേരുകൾ നീക്കണം, വൈകിയാൽ പിഴ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (12:18 IST)

മഞ്ഞ,പിങ്ക്,നീല റേഷന്‍കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുള്ളവരുടെ വ്യക്തമായ കണക്കുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍ദേശം.

മരിച്ചവരുടെ പേരുകള്‍ അക്ഷയകേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്നും പേര് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍ആര്‍കെ പട്ടികയിലേക്ക് മാറ്റാനാകും. ഇതിനായി താലൂക്ക് ഓഫീസുകളെ സമീപിച്ചാല്‍ മതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :