റേഷൻ: ഈ മാസം അധിക മണ്ണെണ്ണ

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഓഗസ്റ്റ് 2021 (15:28 IST)
തിരുവനന്തപുരം: റേഷൻകടകൾ വഴി ഈ മാസം അധിക നൽകാൻ തീരുമാനം. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന(മഞ്ഞ) കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡ് ഉടമകൾക്ക് അര ലിറ്ററും വീതം മണ്ണെണ്ണ അധികമായി നൽകാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ്.

ഓണം,ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധികമണ്ണെണ്ണ നൽകുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിനെ തുടർന്ന് മൂന്ന് മാസത്തിലൊരിക്കലാണ് സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നടത്തുന്നത്.സംസ്ഥാനത്തെ നീക്കിയിരിപ്പുള്ള മണ്ണെണ്ണയിൽ നിന്നാണ് ഈ മാസം കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :