രശ്‌മി പണ്ടേ എസ്കോര്‍ട്ട് സേവനക്കാരി, രാഹുല്‍ വെറും ഇടനിലക്കാരന്‍...!

കൊച്ചി| VISHNU N L| Last Updated: ബുധന്‍, 18 നവം‌ബര്‍ 2015 (17:56 IST)
അറസ്റ്റിലായ പെണ്‍വാണിഭസംഘത്തിലെ രാഹുല്‍ പശുപാലനെ കുറിച്ചും രശ്മി ആര്‍ നായരെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുകള്‍.

രാഹുല്‍ പശുപാലന്‍ പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്ന ഇടനിലക്കാരനാണെന്ന് പൊലീസ് വെളിപ്പെടുത്തല്‍.

ഇതിനായി ഇവര്‍ ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ തന്ത്രപരമായി ഉപയോഗിച്ചിരുന്നെന്നും പൊലീസ് വെളിപ്പെടുത്തല്‍.

അതേസമയം ഓണ്‍‌ലൈന്‍ പെണ്‍‌വാണിഭ സംഘാംഗമാകുന്നതിനു മുമ്പേ തന്നെ രശ്മി എസ്കോര്‍ട്ട് സേവനം തുടങ്ങിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലും ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തനത്തിലും രശ്മിയ്ക്കും രാഹുലിനും ഒപ്പമുണ്ടായിരുന്ന മനോജ് കെ ശ്രീധറും രഹ്ന ഫാത്തിമയുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ പ്ലേ ബോയ് മാഗസിനില്‍ കവര്‍പേജായി രശ്മിയുടെ ചിത്രം അച്ചടിച്ച് വന്നിരുന്നു എന്ന് പ്രചരിപ്പിച്ചതും ഈ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനായിരുന്നു.

വാസ്തവത്തില്‍ രശ്മിയുടെ ചിത്രം അച്ചടിച്ചു വന്നത് അഡല്‍ട്സ് ഒണ്‍ലി എന്ന പ്ലേബോയിയുടെ തന്നെ മാഗസിനിലായിരുന്നു. ചുംബന സമരവും വിവാദങ്ങളുമൊക്കെ രശ്മിയെ കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ളവള്‍ ആക്കി മാറ്റുകയും ചെയ്തു.

ചുംബന സമരവുമായും സിനിമയുമായൂം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസിലായത്. തുടര്‍ന്ന് തങ്ങള്‍ പിന്‍മാറുകയായിരുന്നു എന്ന് മനോജ് കെ ശ്രീധറും രഹ്ന ഫാത്തിമയും പറയുന്നു.

അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് അവകാശപ്പെടുന്ന രാഹുലിന് സിനിമയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :