തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 22 ജൂലൈ 2015 (11:06 IST)
തടവുകാര്‍ക്ക് തെരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുന്നത് പരിഗണനയിലുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വോട്ടവകാശം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല. അതിന്റെ നിയമ വശങ്ങള്‍ പഠിച്ചശേഷം ആവശ്യമായ നടപടികൃമങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറാഞ്ഞു. നിയമസഭയിൽ സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
പത്തു വർഷം ശിക്ഷ പൂർത്തിയാക്കിയ തടവുകാരെ മോചിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാല്‍ രാജീവ് ഗാന്ധി വധക്കേസിലെ സുപ്രീംകോടതി വിധിയാണ് ഇത് നടപ്പാക്കുന്നതിന് തടസം. സുപ്രീംകോടതിയിലെ ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരുമെന്നും
രമേശ് ചെന്നിത്തല പറഞ്ഞു. തടവുകാരുടെ വേതനം വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.