പാലക്കാട് രാഹുൽ മാങ്കൂട്ടം, ചേലക്കരയിലേക്ക് രമ്യ ഹരിദാസ് പരിഗണനയിൽ

Rahul Mankoottam, Ramya Haridas
അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂണ്‍ 2024 (15:19 IST)
Rahul Mankoottam, Ramya Haridas
പാലക്കാട് ഉപതിരെഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ചേലക്കര ഉപതിരെഞ്ഞെടുപ്പില്‍ മുന്‍ എം പി രമ്യാ ഹരിദാസിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ മുഖമായ പ്രിയങ്കയുടെ കേരളത്തിലേക്കുള്ള വരവ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരെഞ്ഞെടുപ്പിനും ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്.

ഷാഫി പറമ്പിലിന് പകരം സ്ഥാനാര്‍ഥിയായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിന് കോണ്‍ഗ്രസിനുള്ളില്‍ പിന്തുണ ലഭിച്ചതായാണ് വിവരം. മറ്റ് പേരുകളൊന്നും പാലക്കാട് സീറ്റിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നില്ല. ലോകസഭാ തിരെഞ്ഞെടുപ്പില്‍ തോറ്റെങ്കിലും രമ്യ ഹരിദാസിനെ ചേലക്കരയിലേക്ക് പാര്‍ട്ടി പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :