പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍

രേണുക വേണു| Last Modified ബുധന്‍, 20 ജൂലൈ 2022 (08:45 IST)

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍. ഇന്നലെ വൈകിട്ടാണ് സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇയാളുടെ മാനസികാരോഗ്യം മോശമായെന്നാണ് ജയില്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :