യുഡിഎഫ് പോസ്റ്ററില്‍ പിപി തങ്കച്ചനെ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി

തിരുവനന്തപുരം| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (12:14 IST)
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെ ഉള്‍പ്പെടുത്താത്തത് വിവാദമാകുന്നു. പോസ്റ്ററില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നീ ദേശീയ നേതാക്കളെ കൂടാതെ ഉമ്മന്‍ ചാണ്ടി, എ കെ ആന്റണി, വിഎം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ തുടങ്ങി യുഡിഎഫിന്റെ ഒട്ടുമിക്ക എല്ലാ കക്ഷി നേതാക്കളുടെയും ചിത്രങ്ങള്‍ പോസ്റ്ററിലുണ്ട്.

ദേശീയ സംസ്ഥാന നേതാക്കളെയെല്ലാം പോസ്റ്ററില്‍ തിരുകിയപ്പോള്‍ തങ്കച്ചനെ മന:പൂര്‍വം ഒഴിവാക്കിയെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നു. എന്നാല്‍ പോസ്റ്ററില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്താത്തെതെന്തെന്ന് അറിയില്ലെന്നും തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :