തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി - സി.പിഒ യ്ക്ക് സസ്പൻഷൻ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 11 ജൂലൈ 2024 (19:52 IST)
ഇടുക്കി : പോലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒ യ്ക്ക് സസ്പെൻഷൻ.
പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്.

അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്ത‌തിനാണ് സസ്പെൻഷൻ. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം..പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത് എന്നതിനാൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :