എടിഎമ്മില്‍ നിന്ന് ഷോക്കടിച്ച് യുവാവ് മരിച്ചു

Last Modified ചൊവ്വ, 7 ജൂലൈ 2015 (13:02 IST)
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ജംഗായിലാണ്
സംഭവം നടന്നത്. ബ്രിജേഷ് കുമാര്‍ യാദവ് എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനായി കാര്‍ഡ് ഇട്ട മാത്രയില്‍ തന്നെ യുവാവ് ഷോക്കേറ്റ് മരിക്കുകയായിരുന്നു.പഴയ ഒരു കെട്ടിടത്തിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. വയറിംഗിലും മറ്റോ പിഴവുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :