'കൃഷ്ണാ നീയെന്നെയറിയില്ല': സുഗതകുമാരി ടീച്ചര്‍ക്ക് മലയാളത്തിന്റെ വിട

ശ്രീനു എസ്| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (11:49 IST)
പ്രിയകവയത്രി സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. ഇന്നുരാവിലെ 10.52ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്നലെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതായും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എംഎസ് ഷര്‍മ്മദ് പറഞ്ഞിരുന്നു. തിങ്കളാഴ്ചയായിരുന്നു സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം ഉണ്ടായിരുന്നു.

സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും ഫ്രഫസര്‍ വികെ കാര്‍ത്യായനിയുടേയും മകളായി 1934ലാണ് കവയത്രിയുടെ ജനനം. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, തളിര് മാസികയുടെ പത്രാധിപര്‍, കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 2009ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013ല്‍ സരസ്വതി സമ്മാനും നേടി. രാത്രിമഴ, പാവം മാനവ ഹൃദയം, മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, വായാടിക്കിളി, തുടങ്ങിയനിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :