സംസ്ഥാനത്ത് അഞ്ച് പോക്‌സോ കോടതികള്‍കൂടിആരംഭിച്ചു

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2020 (10:23 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അഞ്ച് പോക്‌സോ കോടതികള്‍ കൂടി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഈ കോടതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

നെയ്യാറ്റിന്‍കര, മഞ്ചേരി, ആലുവ, ഹോസ്ദുര്‍ഗ്, തിരൂര്‍ എന്നിവിടങ്ങളിലാണ് പുതിയ പോക്‌സോ കോടതികള്‍. പുതിയ കോടതികളിലേക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്മാരെയും നിയമിച്ചിട്ടുണ്ട്.

നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍
പോക്‌സോ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പതിനേഴു കോടതികള്‍ മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ചടങ്ങില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കെ.ശൈലജ, ജസ്റ്റിസ് ഇ.എം.ബാദര്‍, ജസ്റ്റിസ് അമിത് റാവല്‍ എന്നിവര്‍ പ്രസംഗിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :