മൂന്നാംമുന്നണിക്ക് കേരളത്തില്‍ സാധ്യതയില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (17:22 IST)
മൂന്നാംമുന്നണിക്ക് കേരളത്തില്‍ യാതൊരു സാധ്യതയുമില്ലെന്ന് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിനെ വര്‍ഗീയത പറഞ്ഞ് നേരിട്ടാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ മൂന്നാം മുന്നണി അനിവാര്യമാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്.

കേരളത്തിലെ നിര്‍ണായകശക്തിയാണ് ഇന്ന് എസ് എന്‍ ഡി പി . ഇടത്-വലത് പാര്‍ട്ടികള്‍ തങ്ങളെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ഇരുപാര്‍ട്ടികളിലും ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയില്ല.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നാം മുന്നണി അനിവാര്യമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :