തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 16 ജൂലൈ 2015 (12:30 IST)
വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിഷേധാത്മക നിലപാടാണ് ഉള്ളത്. പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കിയതുവഴി കമ്മീഷന്‍ പറ്റാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പാഠപുസ്തകങ്ങള്‍ കീറിക്കളഞ്ഞത് സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണന്നും കോടിയേരി വ്യക്തമാക്കി. മലപ്പുറം തീരൂര്‍ കൈന്നിക്കരയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പാഠപുസ്തകം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കീറിയെറിയുകയായിരുന്നു. സംഭവത്തിനെതിരെ കെഎസ്‌യു അടക്കമുള്ള വിദ്യാഭ്യാസ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.