പൊലീസിനെ വരച്ചവരയില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി തന്ത്രമൊരുക്കുന്നു!

പൊലീസിനെ നിലയ്‌ക്കു നിര്‍ത്താന്‍ സാധിക്കുന്നില്ല; മുഖ്യമന്ത്രി പുതിയ തന്ത്രമൊരുക്കുന്നു!

   Pinarayi vijayan , CPM , LDF government , congress , Ramesh chennithla , kerala police , police , ആഭ്യന്തരവകുപ്പ് , പിണറായി വിജയന്‍ , സി പി എം , സര്‍ക്കാര്‍ , ഇടത് സര്‍ക്കാര്‍ , ഐ എ എസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (18:54 IST)
ആഭ്യന്തരവകുപ്പില്‍ വീഴ്‌ചകള്‍ പതിവായതോടെ ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേഷ്ടാവിനെ നിയമിക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കുന്നതിനും വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ അല്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥനയോ നിയമിച്ചേക്കും.

ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി സിപിഎം സംസ്ഥാന നേതൃത്വവുമായിസംസാരിച്ചതായി സൂചനയുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നും നിരന്തരം വീഴ്‌ചകള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നാണ് സിപിഎം വിലയിരുത്തുന്നത്.

2006ലെ ഇടതുസർക്കാരിന്റെ കാലത്തും ഇന്നത്തേതു പോലുള്ള സമാനമായ സാഹചര്യം ഉണ്ടായതോടെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉപദേഷ്ടാവിനെ നിയോഗിച്ചിരുന്നു. തുടർന്നങ്ങോട്ട് ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം വിവാദങ്ങളില്ലാതെ മുന്നോട്ട് പോകുന്ന സ്ഥിതിയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :