പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച് ഇന്ന് അവസാനിക്കും

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (08:52 IST)
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സി പി എമ്മിന്റെ നവകേരള മാര്‍ച്ച് തിങ്കളാഴ്ച സമാപിക്കും. വൈകുന്നേരം അഞ്ചുമണിക്ക് ശംഖുമുഖം കടപ്പുറത്ത് ആണ് സമാപനസമ്മേളനം.

സമാപന സമ്മേളനവേദിയിലേക്ക് പിണറായി വിജയനെയും ജാഥ നേതാക്കളെയും തുറന്ന ജീപ്പില്‍
ആനയിക്കും. തുടര്‍ന്ന് 1500ഓളം ചുവപ്പ് വളന്‍റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.14 നിയോജക മണ്ഡലങ്ങളെയും കേന്ദ്രീകരിച്ച് സ്വീകരണവും നല്‍കും.

ഞായറാഴ്ച ആയിരുന്നു ജാഥയുടെ സമാപനം നിശ്ചയിച്ചിരുന്നതെങ്കിലും സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ കവി ഒ എന്‍ വി കുറുപ്പിന്റെ നിര്യാണത്തെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരം അഞ്ചിന് ശംഖുമുഖത്ത് സമ്മേളനം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :