കേരളം അതിവേഗം ബഹുദൂരം പിന്നോട്ട് പോയി: പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സിപിഎം , പിണറായി വിജയന്‍ , പി ജയരാജന്‍
കരുനാഗപ്പള്ളി| jibin| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (15:59 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളം അതിവേഗം ബഹുദൂരം പിന്നോട്ട് പോയി. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാരിനു ബജറ്റ് അവതരിപ്പിക്കാന്‍ പോലും അവകാശമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമായാണ് പി ജയരാജന്‍ പ്രതിയായത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :