പിണറായിയും വീരേന്ദ്രകുമാറും തമ്മിലുള്ള സൗഹൃദത്തിന് 40വര്‍ഷത്തെ പഴക്കം; യുഡിഎഫിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ മുന്നണിയെ ശിഥിലമാക്കുന്നു- ശ്രേയാംസ്‌ കുമാര്‍

 പിണറായി വിജയന്‍ , കോണ്‍ഗ്രസ് , എംപി വീരേന്ദ്രകുമാര്‍ , എംവി ശ്രേയാംസ്‌ കുമാര്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 4 ജനുവരി 2016 (12:54 IST)
യുഡിഎഫിലെ പ്രശ്‌നങ്ങളെ കുറ്റപ്പെടുത്തിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ജനതാദള്‍ (യു) നേതാവ്‌ എംപി വീരേന്ദ്രകുമാറും തമ്മിലുള്ള ബന്ധത്തേയും പരാമര്‍ശിച്ച് എംവി ശ്രേയാംസ്‌ കുമാര്‍ എംഎല്‍എ. തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍‌വിയില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷി നേതാക്കളെ കോണ്‍ഗ്രസ് കാലുവാരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വര്‍ഗീയതയ്‌ക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിച്ചത്‌ എല്‍ഡിഎഫ്‌ ആണ്. ഈ വിഷയത്തില്‍ യുഡിഎഫ്‌ മികച്ച നയം രൂപപ്പെടുത്തേണ്ടതായിരുന്നു. പിണറായി വിജയനും വീരേന്ദ്രകുമാറും തമ്മിലുള്ള സൗഹൃദം പുതിയതല്ലെന്നും അതിന്‌ 40 വര്‍ഷത്തെ പഴക്കമുണ്ടെന്നും ശ്രേയാംസ്‌ കുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :