മുല്ലപ്പെരിയാര്‍ നിലപാട് മാറ്റം ; മുഖ്യമന്ത്രിയെ മല്ലുമോദിയെന്ന് വിളിച്ച് വി ടി ബല്‍‌റാം എം എല്‍ എ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിരുദ്ധമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മല്ലു മോദിയെന്ന് വിളിച്ച് കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍‌റാം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍‌റാം മുഖ്യമന്ത്രിയെ പരിഹസിക്കുന്നത്.

aparna shaji| Last Modified ഞായര്‍, 29 മെയ് 2016 (14:38 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിരുദ്ധമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മല്ലു മോദിയെന്ന് വിളിച്ച് കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍‌റാം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍‌റാം മുഖ്യമന്ത്രിയെ പരിഹസിക്കുന്നത്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം മാത്രമേ പരിഹാരമായിട്ടുള്ളൂ എന്ന ചിന്തയിൽ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാപ്രശ്നം മുൻനിർത്തി നിലവിലെ ഡാം ഡീക്കമ്മീഷൻ ചെയ്യുന്നതിനാണ്‌ മുൻഗണന നൽകേണ്ടതെന്നും മുൻപ്‌ പറഞ്ഞപ്പോൾ വലിയ വിമർശനവും അധിക്ഷേപവുമായിരുന്നു തനിയ്ക്ക് നേരിടേണ്ടിവന്നതെന്നും വി ടി പോസ്‌റ്റില്‍ പറയുന്നു.

ഡാമിനു കീഴിൽ ചപ്പാത്തിൽ അഞ്ച്‌ സെന്റ്‌ സ്ഥലവും വീടും എനിക്ക്‌ നൽകാമെന്നും അവിടെ താമസിക്കാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു അന്ന് ബി എസ്‌ ബിജിമോൾ എംഎൽഎ വക വെല്ലുവിളി. ഏതായാലും ഡാമിന്റെ ഉറപ്പിൽ സംശയമില്ലാത്ത ഒരാൾ എല്ലാം ശരിയാക്കാൻ കടന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോദിയുടെ പേരിൽ ബിജിമോൾക്ക്‌ രജിസ്റ്റർ ചെയ്ത്‌ നൽകാവുന്നതാണ് എന്നും ബല്‍‌റാം പോസ്റ്റിലൂടെ കളിയാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :