പിണറായി സര്‍ക്കാര്‍ അടിമുടി മാറുന്നു; വ്യവസായത്തിനായി എത്തുന്ന ബഹുരാഷ്ട്ര കു‌‌ത്തകകളെ എതിര്‍ക്കില്ലെന്ന് വ്യവസായ മന്ത്രി

വികസനം എതിര്‍ക്കുന്ന രീതി എല്‍ഡിഎഫ് സര്‍ക്കാരിനില്ല

പിണറായി വിജയന്‍ , ഇപി ജയരാജൻ , എല്‍ഡിഎഫ് , വ്യവസായം
കണ്ണൂർ| jibin| Last Modified ശനി, 28 മെയ് 2016 (16:05 IST)
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായനയം വ്യക്തമാക്കി മന്ത്രി രംഗത്ത്. ഏതു ബഹുരാഷ്ട്ര കു‌‌ത്തകയ്‌ക്കും വ്യവസായത്തിനായി കേരളത്തിലേക്ക് എത്താം. വരുന്നവരെ സ്വീകരീക്കുക എന്നത് സര്‍ക്കാരിന്റെ രീതിയാണ്. എന്നാല്‍, ഇതിന്റെ പേരില്‍ അഴിമതി നടത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

ബഹുരാഷ്ട്ര കു‌‌ത്തകകള്‍ സംസ്ഥാനത്തേക്ക് വരുന്നത് എതിര്‍ക്കുന്ന രീതി എല്‍ഡിഎഫ് സര്‍ക്കാരിനില്ല. എന്നാല്‍ അവര്‍ ആരംഭിക്കാന്‍ പോകുന്ന പദ്ധതികള്‍ എന്താണെന്ന് സര്‍ക്കാര്‍ വിലയിരുത്തും. സംസ്ഥാനത്തിനും പ്രകൃതിക്കും ദോഷകരമാകുന്നതാണോ പദ്ധതിയെന്ന് പരിശോധിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

വ്യവസായത്തിനായി എത്തുന്നവരെ അടച്ച് ആക്ഷേപിക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ നയമല്ല. വ്യവസായത്തിന്റെ പേരില്‍ അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :