തിരുവനന്തപുരം|
Last Updated:
ചൊവ്വ, 18 നവംബര്‍ 2014 (16:36 IST)
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം നടത്തുന്ന കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിഷമുളള പച്ചക്കറികളുടെ വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. അന്യസംസ്ഥാനങ്ങള്‍നിന്ന് വരുന്ന പച്ചക്കറികളില്‍ കീടനാശിനി പ്രയോഗം വ്യാപകമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിരുന്നു. വ്യാപകമായ പരാതിയുര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷ കര്‍ക്കശമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.