ഗ്രാമത്തിലെ ആളുകളില്‍ എയ്ഡ്‌സ് രോഗം പരത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍

കമ്പോഡിയ| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (20:08 IST)
കമ്പോഡിയയിലെ ഒരു ഗ്രാമത്തിലെ 140 ആളുകള്‍ക്ക് എയ്ഡ്‌സ് രോഗം പരത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. യെ ചിന്‍ എന്ന ആളാണ് പിടിയിലായത്.

റോകയിലെ നെല്‍ കര്‍ഷകര്‍ക്കിടയില്‍ പെട്ടെന്നുണ്ടായ എയിഡ്‌സ് വ്യാപനത്തെ പറ്റി നടത്തിയ അന്വേഷണത്തിലാണ് വ്യാജഡോക്ടര്‍ പിടിയിലായത്. അന്വേഷണത്തില്‍ ഗ്രാമത്തിലെ 140 പേരിലാണ് എയ്ഡ്‌സ് ബാധ കണ്ടെത്തിയത്. ഇയാളുടെ ചികിത്സ തേടിയ കൊച്ചുകുട്ടികള്‍ മുതല്‍ 80 വയസ്സുള്ള വൃദ്ധര്‍ക്ക് വരെ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തിവയ്പ്പിനായി ഒരു സിറിഞ്ചാണ് ഇയാള്‍
പതിവായി ഉപയോഗിച്ച് വരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഇയാ‍ള്‍ ബാറ്റംബാംഗിലും റോകയിലും ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :