രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (16:04 IST)
രാജ്യസഭാ സീറ്റിന്റെയും ഡപ്യൂട്ടി സ്പീക്കറിന്റെയും കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്താന്‍ യുഡിഎഫ്
തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസും തന്നെ ചുമതപ്പെടുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം സംബന്ധിച്ച് മന്ത്രിസഭ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതുകൂടാതെ മനുഷ്യനു ഭീഷണി ഉയര്‍ത്തുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :