1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Parents Meet Sajitha Palakkad Girl Missing Story

ഒടുവില്‍ സജിതയെ കണ്‍നിറയെ കണ്ട് മാതാപിതാക്കള്‍

Women Missing
പത്ത് വര്‍ഷത്തിലേറെയായി മകളെ കാണാതെ നീറിനീറി കഴിയുകയായിരുന്നു ശാന്തയും വേലായുധനും. ഒടുവില്‍ മകളെ അവര്‍ കണ്‍നിറയെ കണ്ടു. തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഇത്രകാലമെടുത്തല്ലോ പ്രിയപ്പെട്ട മകളെ ഒരുനോക്ക് കാണാന്‍ എന്ന് ആ അച്ഛനും അമ്മയും മനസില്‍ ഓര്‍ത്തുകാണും. പാലക്കാട് 10 വര്‍ഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയുടെ മാതാപിതാക്കള്‍ വാടകവീട്ടിലെത്തിയാണ് മകളെ കണ്ടത്. ഇന്ന് രാവിലെയാണ് ഇരുവരും സജിതയുടെ വാടകവീട്ടിലെത്തിയത്. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 
അടുത്ത ലേഖനം
അതിശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം